National solidarity pledge

പി. പ്രസാദ് 

കൃഷി വകുപ്പ് മന്ത്രി, 28.12.2022

വളരെയധികം സന്തോഷവും അഭിമാനവും ആവേശവും തോന്നുന്ന ഒരു മുഹൂർത്തത്തിലാണ് ഞാൻ നിൽക്കുന്നത്. വക്കം മൗലവി എന്ന്  കേരളം, ഇന്ത്യ ആദരപൂർവ്വം കാണുന്ന മഹാനായ വ്യക്തിയുടെ 150 -ആം ജന്മവാർഷികദിനമാണ് ഇന്ന്. കേരളീയ നവോത്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എത്രയാണ് എന്നുള്ള വിവരം ഗൗരവകരമായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.. കേരളീയ നവോത്ഥാനത്തിന്റെ ഏടുകൾ പഠിക്കുമ്പോൾ നമുക്ക് സൂര്യശോഭയോടു കൂടി കാണുവാൻ കഴിയുന്ന ഒരു പേരാണ് വക്കം അബ്ദുൽ ഖാദർ മൗലവിയുടേത്’കേരളത്തിൽ രൂപം കൊണ്ട എല്ലാ നവോത്ഥാന പ്രസ്ഥാനങ്ങൾക്കും പത്രങ്ങൾ ഉണ്ടായിരുന്നു എന്നുള്ളത് ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യമാണ്. അദ്ദേഹം സ്വദേശാഭിമാനി എന്ന പത്രം തുടങ്ങുമ്പോൾ അത് ഒരു സമുദായത്തിന്റെ മുന്ബലത്തിനോ പിൻബലത്തിനോ  വേണ്ടിയിട്ടായിരുന്നില്ല.  ഒരു ജനതയുടെ ഉന്നമനത്തിനു വേണ്ടിയിട്ടായിരുന്നു  സ്വദേശാഭിമാനി പത്രം തുടങ്ങിയത് എന്നുള്ളതാണ് യാഥാർഥ്യം. അവിടെയാണ് രാമകൃഷ്ണപിള്ള എന്ന ചെറുപ്പക്കാരനെ കണ്ടെത്തിയത്. സ്വദേശാഭിമാനി പത്രം തുടങ്ങുന്ന അവസരത്തിൽ വക്കം അബ്ദുൽ ഖാദർ മൗലവി എടുത്ത ഒരു നിലപാടാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. പടച്ച തമ്പുരാൻ തെറ്റ് കാണിച്ചാലും എതിർക്കുന്നതിനായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല എന്ന് പറയുന്ന ഒരു പത്രസ്ഥാപനത്തിന്റെ മേധാവിയെ അന്നും ഇന്നും കാണാൻ കഴിയുകയില്ല എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ആര് തെറ്റ് കാണിച്ചാലും ആര് അന്യായം കാണിച്ചാലും അതിനെ എതിർക്കാൻ കഴിയുക എന്ന് പറഞ്ഞാൽ  ഒരു പ്രധാനപ്പെട്ടതാണ്. 

തന്റെ പത്രം കച്ചവടത്തിന് വേണ്ടിയല്ല എന്നും എനിക്ക് പത്രം ലാഭത്തിനു വേണ്ടിയല്ല എന്നും പറയാൻ കഴിഞ്ഞ അസാമാന്യമായ ചങ്കൂറ്റവും കരളുറപ്പും ഉള്ള ഒരാളിന് മാത്രം പറയാൻ കഴിയുന്ന ഒരു കാര്യമാണ്. ആ കരളുറപ്പും ആ ചങ്കൂറ്റവും ആണ് ഒരു പത്രസ്ഥാപനം തുടങ്ങുന്നതിനും അത് നടത്തി മുന്നോട്ട് കൊണ്ട് പോകുന്നതിനും വക്കം അബ്ദുൽ ഖാദർ മൗലവി  കാട്ടിയത് എന്നുള്ളത് ഏറെ അഭിമാനകരമായ കാര്യമാണ്. ആവേശകരമായ കാര്യമാണ്. പത്രം കണ്ടുകെട്ടുന്ന അവസരത്തിൽപോലും അദ്ധേഹത്തിന്റെ നിലപാടിൽ യാതൊരുവിധ മാറ്റവും ഉണ്ടായിട്ടില്ല. അന്നത്തെ 56 ലെ ഗവൺമെന്റിന്റെ കാലത്താണ് കണ്ടുകെട്ടിയ പ്രസ്സിന്റെയെല്ലാം, 1910  ൽ ആണെന്നു തോന്നുന്നു അദ്ധേഹത്തിന്റെ പ്രസ്സ് കണ്ടുകെട്ടിയത്. 

സ്ത്രീകളുടെ വിദ്യാഭ്യാസം എന്നത് ഏറ്റവും വളരെ പ്രധാനമായ ഒന്നാണെന്ന് കണക്കാക്കുക, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തെ കുറിച്ച് പറയുക, എല്ലാവരിലേക്കും വിദ്യാഭ്യാസം എത്തിക്കുക, നവോത്ഥാനം സാധാരണ മനുഷ്യരിലേക്കും അക്ഷരത്തിന്റെ വെളിച്ചം എത്തിക്കുക  എന്നതായിരിക്കുന്നു ലോകത്തിന്റെ എല്ലായിടത്തും ചെയ്തത്. ആ നവോത്ഥാനത്തിന്റെ ഇഴകൾ തന്നെയായിരുന്നു ഇവിടെ വക്കം അബ്ദുൽ ഖാദർ മൗലവി കൊണ്ടുവന്നത്. അദ്ദേഹം നന്നായി പഠിച്ചു. .എല്ലാവരെയും പഠിപ്പിക്കുവാൻ ജാഗ്രത കാണിച്ചു. എല്ലാ ഉയരങ്ങളിലേക്കും സ്ത്രീകളുടെ വിദ്യാഭ്യാസം എന്നത് മുസ്ലിം സമുദായത്തിന്റെ ഇടയിൽ അന്ന് നിലനിന്നിരുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമായിരുന്നു. അതിനകത്ത് ഒരുപാടൊരുപാട് എതിർപ്പുകൾ ഉണ്ടായിരുന്നു. ആ എതിർപ്പുകൾ എല്ലാം തട്ടിമാറ്റി മുന്നോട്ടേക്ക് വരാൻ കഴിഞ്ഞു എന്നത് വിപ്ലവകരമായ ഒരു പ്രവർത്തനം എന്ന്  തന്നെ നമുക്ക് പറയാൻ കഴിയും. അദ്ദേഹം കൈവച്ചത് ഈ ഒരു മേഖലയിൽ മാത്രമല്ല, ആലപ്പുഴയും കൊടുങ്ങല്ലൂരുമടക്കം എത്രയോ സംഘടനകളുടെ എത്രയോ പ്രസ്ഥാനങ്ങളുടെ പിറവിക്കും അതിന്റെ മുന്നേറ്റത്തിനും വക്കം അബ്ദുൽ ഖാദർ മൗലവി കരണക്കാരനായി .