അറിഞ്ഞും അടുത്തും അന്തസ്സോടെ പ്രവാസി തൊഴിലാളികൾ: അവകാശാധിഷ്ഠിത സമീപനത്തിലേക്ക് റിപ്പോർട്ട് പ്രകാശനം: ഇംഗ്ലീഷ്, മലയാളം പതിപ്പുകൾ ശ്രീ ടി പി രാമകൃഷ്ണൻ ,ബഹു തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി,കേരള സർക്കാർ

| PANEL DISCUSSION
|

അറിഞ്ഞും അടുത്തും അന്തസ്സോടെ പ്രവാസി തൊഴിലാളികൾ: അവകാശാധിഷ്ഠിത സമീപനത്തിലേക്ക്
റിപ്പോർട്ട് പ്രകാശനം : ഇംഗ്ലീഷ്, മലയാളം പതിപ്പുകൾ
ശ്രീ ടി പി രാമകൃഷ്ണൻ ബഹു തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി , കേരള സർക്കാർ
2020 ഡിസംബർ 23ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ബഹു മന്ത്രിയുടെ ചേംബറിൽ വച്ച്

കോവിഡ് 19 മഹാമാരിയെത്തുടർന്നു ലോക്കഡൗൺ മൂലം ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്ന ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കുന്നതിന് നടത്തിയ കേരളത്തിൻറെ പ്രവർത്തനാനുഭവങ്ങളും, ഇവരുടെ ക്ഷേമവും അവസരങ്ങളും മെച്ചപ്പെടുത്താനുമുള്ള അടുത്ത കാൽവെയ്പുകൾ എന്തൊക്കെയാവാമെന്നുള്ള അന്വേഷണങ്ങളെയും സംബന്ധിച്ച് , വക്കം മൗലവി ഫൌണ്ടേഷൻ ട്രസ്റ്റ് 2020 ആഗസ്ററ് 25നു സംഘടിപ്പിച്ച റൌണ്ട് ടേബിൾ ചർച്ചയുടെ സംഗ്രഹമാണ് ഈ റിപ്പോർട്ട്. ഈ ഉന്നതതല ചർച്ചയിൽ തിരഞ്ഞെടുത്ത സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ , ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള അക്കാഡമിക് വിദഗ്ധർ , സാമൂഹിക പ്രവർത്തകർ , പ്രശസ്ത എൻ.ജി.ഓ , പത്രപ്രവർത്തകർ എന്നിവർ പങ്കെടുത്തു.